അപകടത്തില്‍പെട്ട് മലയിടുക്കില്‍ കുരുങ്ങിപ്പോയ യുവതിയെ രക്ഷപെടുത്തിയത് ഏഴ് ദിവസത്തിനു ശേഷം; ജീവന്‍ നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്

കാലിഫോര്‍ണിയയില്‍ കാറപകടത്തില്‍ പെട്ട് മലയിടുക്കില്‍ കുടുങ്ങിപ്പോയ യുവതിയെ രക്ഷപെടുത്തിയത് ഏഴു ദിവസത്തിനു ശേഷം. കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ഏഴ് ദിവസം യുവതി ജീവന്‍ നിലനിര്‍ത്തിയത്.
ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയെ കാണാതായത് ഒരാഴ്ച്ച മുമ്പാണ്. പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെക്കാണാന്‍ പോകവെയാണ് അപകടം ഉണ്ടാകുന്നത്. എന്നാല്‍ ഏഞ്ചല എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു പോലിസ് നടത്തിയ വ്യാപക അന്വേഷണത്തില്‍. ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞതെന്ന കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള അന്വേഷണം. തുടര്‍ന്നാണ് ഏഞ്ചലയെ മലയിടുക്കില്‍ നിന്നും കണ്ടെത്തുന്നത്.
വഴിയില്‍ കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചതാണ് അപകട കാരണമായി ഏഞ്ചല പറയുന്നത്. പിന്നീട് കാര്‍ മലയിടുക്കിലേക്ക് വീണുപോവുകയായിരുന്നുവെന്നും. റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് താന്‍ ദിവസവും കഴിഞ്ഞതെന്നും ഏഞ്ചല പറയുന്നു. ഏഞ്ചലയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. അപകടത്തില്‍ തോളിനും പരിക്കേറ്റു. മലയിടുക്കില്‍ നിന്ന് കാര്‍ കടലിലേക്ക് വീണുപോവാത്തത് ഭാഗ്യമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മരണം മുന്നില്‍ കണ്ടുകഴിഞ്ഞ ഏഞ്ചലയ്ക്ക് രണ്ടാം ജന്മം കിട്ടിയതിന്റെ സന്തോഷമാണ്.
https://www.facebook.com/Malayalivartha






















