അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ ഗ്രാമവികസന മന്ത്രാലയത്തിനു സമീപമായിരുന്നു സ്‌ഫോടനം. പ്രാദേശിക സമയം ഞായറാഴ്ച 4.30നായിരുന്നു സംഭവം.
മന്ത്രാലയത്തിന്റെ കവാടത്തിനു മുന്നില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ജോലിക്കുശേഷം ജീവനക്കാര്‍ മടങ്ങിയ സമയത്തായിരുന്നു സംഭവം. കഴിഞ്ഞ മാസം ഗ്രാമവികസന മന്ത്രാലയത്തിനു സമീപമുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 40 പേര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha






















