യാഹു മെസ്സഞ്ചറിന് ഇന്ന് യാത്രാമൊഴി ; 20 വർഷം നീണ്ടുനിന്ന മെസ്സഞ്ചർ സാങ്കേതിക വിദ്യയിലെ വികാസം കണക്കിലെടുത്ത് പുതിയ സാധ്യതകൾ പരിചയപ്പെടുത്താനായി പ്രവർത്തനം അവസാനിപ്പിക്കുന്നു

യാഹു മെസ്സഞ്ചറിന് ഇന്ന് യാത്രാമൊഴി. വാട്സ്ആപ്പിനും ഫെയ്സ്ബുക്ക് മെസ്സഞ്ചറിനും ജിമെയിലിനും മുൻപ് ഇന്റർനെറ്റ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചാറ്റിംങ് സൈറ്റായിരുന്നു യാഹു മെസ്സഞ്ചർ. 20 വർഷം നീണ്ടുനിന്ന മെസ്സഞ്ചർ സാങ്കേതിക വിദ്യയിലെ വികാസം കണക്കിലെടുത്ത് പുതിയ സാധ്യതകൾ പരിചയപ്പെടുത്താനായി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ജൂലായ് നാലിന് യാഹു പ്രഖ്യാപിച്ചിരുന്നു. മെസ്സഞ്ചറിന്റെ പകരം ഉപയോഗിക്കാൻ കഴിയുന്ന യാഹു സ്ക്വിറൽ എന്ന ആപ്പ് ഉടൻ പുറത്തിറങ്ങും. പഴയ ഉപയോക്താക്കൾക്ക് 2018 നവംബറിന് ശേഷം പഴയ ചാറ്റിങ് ഹിസ്റ്ററി ഡൗൺലോഡ് ചെയ്ത് എടുക്കാനാകും.
2000ന്റെ തുടക്കത്തിൽ ഏറ്റവും ജനകീയമായ ആപ്പായിരുന്നു യാഹു ചാറ്റ് ഉപയോഗിക്കുന്നവരുടെ ചാറ്റ് ചെയ്യാനുള്ള താൽപര്യം അറിയിക്കാനായി പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലുള്ള സിഗ്നൽ ഓപ്ഷനും ചാറ്റിൽ ഉണ്ടായിരുന്നു. ഇമോജികൾ ഇന്റർനെറ്റ് ലോകത്തിന് അത്ര പരിചിതമല്ലായിരുന്ന കാലത്തേ യാഹു മെസ്സഞ്ചറിൽ അവയ്ക്ക് ജനപ്രീതിയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















