കളവ് തടയുന്നതിനിടെ കസാഖിസ്താന്‍ ഒളിംബിക് മെഡല്‍ ജേതാവ് കുത്തേറ്റ് മരിച്ചു

കസാഖ്‌സ്താന്‍ സ്‌കേറ്ററും ഒളിംബിക് മെഡല്‍ ജേതാവുമായ ഡെനിസ് ടെന്‍ കുത്തേറ്റ് മരിച്ചു. രണ്ടുപേര്‍ ചേര്‍ന്ന് ഡെനിസ് ടെനിന്റെ കാറിന്റെ കണ്ണാടി മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. കസാഖിസ്താനിലെ പ്രധാന നഗരമായ അല്‍മാറ്റിയില്‍ വെച്ചാണ് 25കാരനായ ഡെനിസ് കുത്തേറ്റ് മരിച്ചത്.
കുത്തേറ്റ ഉടനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു. 2014ലെ സോചി ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് ഡെനീസ് ടെന്‍. ലോക ഫിഗര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















