വിനോദസഞ്ചാരത്തിനിടെ എട്ടു വയസ്സുകാരിയെ ഭീമാകാരനായ പരുന്ത് റാഞ്ചികൊണ്ടുപോകാന്‍ ശ്രമം

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഭീമകാരനായ പരുന്ത് റാഞ്ചി കൊണ്ടു പോകാന്‍ ശ്രമിച്ചു. ഇരയാണെന്ന് കരുതിയാണ് അത്തരത്തിലുള്ള ആക്രമണം നടത്തിയതെന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. കിര്‍ഗിസ്ഥാനിലെ ഇസൈക് കുല്‍ മേഖലയില്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി.
കാഴ്ചകള്‍ കണ്ട് നടക്കവേ കൂട്ടത്തില്‍ നിന്നൊറ്റപ്പെട്ട് ഗ്രൗണ്ടില്‍ കുതിര സവാരിയും മത്സരങ്ങളും നടക്കുന്നത് വീക്ഷിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഭീമാകാരനായ പരുന്ത് ഗ്രൗണ്ടിലേയ്ക്ക് താഴ്ന്നു പറന്ന് വരികയായിരുന്നു. മറ്റുള്ളവര്‍ ഈ കാഴ്ച വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ പരുന്ത് കുട്ടിയുടെ അടുത്തേയ്ക്ക് പറന്നെത്തി റാഞ്ചിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ കുട്ടി നിലത്തു വീണു പോയി.
അടുത്തുണ്ടായിരുന്നവര്‍ ഓടിവന്ന് പരുന്തിന്റെ കാലില്‍ നിന്ന് കുട്ടിയെ വേര്‍പെടുത്തി. പരുന്തിനെ പിടികൂടി. എങ്കിലും റാഞ്ചാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ മുതുകില്‍ സാരമായി മുറിവേറ്റിട്ടുണ്ട്. നിരവധി സ്റ്റിച്ചുകളിടേണ്ടി വന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചിറകിന് ആറടിയോളം വലിപ്പമുള്ള അസാധാരണ വലിപ്പമുള്ള പരുന്താണിത്. ആനറാഞ്ചി എന്ന പേരില്‍ പലപ്പോഴും അറിയപ്പെടുന്ന ഇവ പലപ്പോഴും ചെറിയ ആട്ടിന്‍ കുട്ടികളെയുള്‍പ്പെടെ വലിപ്പമുള്ളവയെ റാഞ്ചിയെടുക്കുന്ന പതിവുള്ളതാണെന്ന് നിരീക്ഷകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















