ഇന്റര്‍നെറ്റ് ഭീമൻ ഗൂഗിളിന് അഞ്ച് ബില്യണ്‍ ഡോളര്‍ പിഴ; യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ്

ഇന്റര്‍നെറ്റ് സേവന ഭീമനായ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയ നടപടിയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയിലെ തന്നെ വലിയ കമ്പനികളിലൊന്നായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഇത് അധികകാലം തുടരാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
വിശ്വാസ വഞ്ചനാക്കുറ്റത്തിനാണ് ഗൂഗിളിന് അഞ്ച് ബില്യണ്‍ ഡോളര്‍ പിഴ യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയത്. ഇതിനെതിരെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ആന്‍ഡ്രോയിഡ് ആപ്പ് മാര്‍ക്കറ്റ് പ്ലേസുകളിലൂടെയുള്ള തങ്ങളുടെ പരസ്യങ്ങള്‍ വിറ്റ് മറ്റ് കമ്പനികളുടെ വളര്‍ച്ച ഏകപക്ഷീയമായി തടഞ്ഞു എന്നാരോപിച്ചാണ് ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയത്. 90 ദിവസത്തിനുള്ളില്‍ പിഴ ഒടുക്കണമെന്നും ഇല്ലെങ്കില്‍ പിഴതുക ഇനിയും വര്‍ധിപ്പിക്കുമെന്നും യൂണിയന്‍ കോമ്ബിറ്റീഷന്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















