ഗൂഗിളിലെ സേർച്ച് ബാറിൽ ഇഡിയറ്റ് എന്ന് സേർച്ച് ചെയ്താൽ...

അമേരിക്ക: ഗൂഗിൾ അൽഗരിതത്തിൽ തകരാർ വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിക്കുന്നതായി റിപ്പോർട്ടുകൾ. ഗൂഗിളിലെ സേർച്ച് ബാറിൽ ഇഡിയറ്റ് (idiot) എന്ന് സേർച്ച് ചെയ്യുമ്പോൾ പ്രസിഡന്റ ട്രംപിന്റെ ചിത്രമാണ് ആദ്യം എത്തുന്നത്.
ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയതാണ് ഇത്തരത്തില്‍ വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയറ്റ് എന്ന വാക്കിന് ട്രംപിന്റെ ചിത്രങ്ങള്‍ വരുത്തിയിരിക്കുന്നതും ഇയാള്‍ തന്നെയാണെന്നാണ് സൂചന. ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha






















