ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഗല മെര്‍ക്കല്‍

അമേരിക്കൻ പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചതായി ജര്‍മ്മന്‍ ചാന്‍സലര്‍ ആഗല മെര്‍ക്കല്‍ ബെര്‍ലിനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം യൂറോപ്പിലേയും അമേരിക്കയിലെയും ചരിത്രം നോക്കുമ്പോൾ നിരവധി തവണ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഉടന്‍ പരിഹരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാൽ സന്ദര്‍ശന സമയവും, തീയതിയും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ഹെല്‍സിങ്കിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമേരിക്ക സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ട്രംപ് ക്ഷണിച്ചത് . സെപ്റ്റംബറില്‍ പുടിനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയാണെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. സന്ദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു.
ഫിന്‍ലന്‍ഡില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് റഷ്യയോടുള്ള കൂടിക്കാഴ്ചയില്‍ മാറ്റം വരുത്തിയത്. കഴിഞ്ഞ കൂടിക്കാഴ്ച വന്‍ വിജമാണെന്നും , അടുത്ത കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















