റെസ്‌റ്റൊറന്റ് ജീവനക്കാരിയോട് മോശമായി പെരുമാറിയ യുവാവിന് കിട്ടിയ പണി

റെസ്‌റ്റൊറന്റില്‍ വച്ച് മോശമായി പെരുമാറിയ യുവാവിന് പണി കൊടുത്ത റെസ്‌റ്റൊറന്റ് ജീവനക്കാരിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. റെസ്‌റ്റൊറന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പോലീസും ഇയാള്‍ക്കെതിരെ നടപടിയെടുത്തു.
സാവന്നയിലെ വിന്നി വാന്‍ഗോഗോ റെസ്‌റ്റൊറന്റിലാണ് സംഭവം. ജോലിയില്‍ ശ്രദ്ധിച്ചിരുന്ന എമേലിയ ഗോള്‍ഡന്‍ എന്ന ജീവനക്കാരിയെ നടന്നുപോകുന്ന യുവാവ് മോശമായി സ്പര്‍ശിക്കുന്നത് കാണാം. ഒരു സെക്കന്റ് പാഴാക്കാതെ യുവതി ഇയാളുടെ ഷര്‍ട്ടില്‍ കുത്തിപിടിച്ചു നിലത്തേക്ക് തള്ളിയിടുന്നതും ഇയാളോട് കയര്‍ത്തു സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
ജൂണ്‍ 30 ന് നടന്ന സംഭവം പുറം ലോകം അറിയുകയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ ശിക്ഷയും ലഭിച്ചു. സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ ഇങ്ങനെ ശക്തരാകണമെന്ന് പലരും കമന്റ് ചെയ്തു.
https://www.facebook.com/Malayalivartha






















