ഡി.എന്‍.ഡി ആപ്പ് ഫോണുകളിൽ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും ; ആപ്പ് ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഇന്ത്യയിൽ നിരോധനം നേരിടേണ്ടി വരും

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച 'ഡി.എന്‍.ഡി.' ആപ്പ് ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഇന്ത്യയിൽ നിരോധനം നേരിടേണ്ടി വരും. ഇതിനായി ആറു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. അല്ലാത്ത പക്ഷം മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഡി.എന്‍.ഡി ആപ്പ് ഫോണുകളിൽ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ സ്വകാര്യതയെഇത് ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി ആപ്പ് ഘടിപ്പിക്കാന്‍ ആപ്പിള്‍ വിസമ്മതിക്കുകയാണ്. നിലവിൽ ഐഫോണുകളിൽ ഉപഭോക്താവിന്റെ സ്വകാര്യത ഭദ്രമാണ്.
https://www.facebook.com/Malayalivartha






















