മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിലൂടെ ലോകത്തെ ചിരിപ്പിച്ച റൊവാന്‍ അറ്റ്കിന്‍സന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ...

സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികളെ കൊല്ലുന്നത് പുതിയ കാര്യമൊന്നുമല്ല. ആ കൂട്ടത്തിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തിലൂടെ ലോകത്തെ ചിരിപ്പിച്ച റൊവാന്‍ അറ്റ്കിന്‍സന്‍ ആണ്. കഴിഞ്ഞ ദിവസം മുതലാണ് ഇദ്ദേഹം മരിച്ചു എന്ന വ്യാജ വാർത്ത പടർന്നത്.
ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ കാറപകടത്തില്‍ മിസ്റ്റര്‍ ബീന്‍ ആയി അഭിനയിച്ച റൊവാന്‍ അറ്റ്കിന്‍സന്‍(62) അന്തരിച്ചു എന്ന ബ്രേക്കിംഗ് വാര്‍ത്ത ടൈംലൈനിലെത്തിയാല്‍ ലിങ്ക് തുറക്കരുതെന്നാണ് ഫോക്‌സ് ന്യൂസിന്റെ മുന്നറിയിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കംപുറെ ഹാക്ക് ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതകളും ഉള്ളതായായാണ് റിപ്പോർട്ട്.
അതേസമയം വൈറസ് കയറിയാല്‍ സപ്പോര്‍ട്ടിംഗ് നമ്പറിലേയ്ക്ക് വിളിക്കാന്‍ ആവശ്യപ്പെടുമെന്നും ആ നമ്പറിൽ വിളിക്കരുതെന്നും ഫോക്‌സ് വ്യക്തമാക്കി. ഫോണ്‍ വിളിച്ചു കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ കമ്പ്യൂട്ടര്‍ നന്നാക്കാന്‍ സാധിക്കുകയുള്ളു.
തെറ്റിദ്ധരിപ്പിച്ച് കമ്പ്യൂട്ടറുകളിൽ വൈറസ് കയറ്റി പണം തട്ടുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യം. ഇതാദ്യമായല്ല മിസ്റ്റര്‍ ബീന്‍ ആയി അഭിനയിച്ച റൊവാന്‍ അറ്റ്കിന്‍സന്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത പരക്കുന്നത്. ബുധനാഴ്ചയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വീണ്ടും മിസ്റ്റര്‍ ബീനിന്റെ മരണ വാര്‍ത്ത പ്രചരിച്ചത്. ട്വിറ്ററിലും ഫേസ്ബുക്കിലും വളരെപ്പെട്ടെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് വ്യാജമാണെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
https://www.facebook.com/Malayalivartha






















