ഒരു പക്ഷെ നിങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ അമൂല്യമായ ആ നിധി ഒളിഞ്ഞുകിടക്കമുണ്ടാകും....

മനുഷ്യ സ്പര്‍ശമേല്‍ക്കാതെ കിടന്ന വലിയൊരു നിധിശേഖരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അതിന്റെ മൂല്യം കണക്കാക്കാന്‍ ഒരുപക്ഷെ നമുക്ക് സാധിച്ചെന്നുവരില്ല. അത് മുഴുവനും പുറത്തെടുക്കാനുമാകില്ല. നിങ്ങള്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിനടിയില്‍ ഒരുപക്ഷെ അമൂല്യമായ നിധി ആ ഒളിഞ്ഞുകിടക്കുന്നുണ്ടാകാം.
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എംഐടി), ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് വജ്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ഭൗമശാസ്ത്രജ്ഞര്‍ കാര്‍ട്ടണ്‍ എന്നുവിളിക്കുന്ന ഭൂമിയുടെ ലിത്തോസ്ഫിയര്‍ എന്ന പാളിയില്‍ ടണ്‍കണക്കിന് വജ്രമുള്ളതെന്ന് ഗവേഷകര്‍ പറയുന്നത്. ഈ ഭാഗത്തുകൂടി ശബ്ദം പ്രതീക്ഷിച്ചതിലും വളരെവേഗം സഞ്ചരിക്കുന്നതായി കണ്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവിടെ വജ്രത്തിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്.
ഈ ഭാഗങ്ങളില്‍ സാധാരണ കാണപ്പെടുന്ന ധാതുക്കളുടെ വിവിധ സംയുക്തങ്ങള്‍ ഗവേഷകര്‍ പരീക്ഷണത്തിനായി ഉപയോഗിച്ചു. തുടര്‍ന്ന് വജ്രം ചേര്‍ന്ന സംയുക്തങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ശബ്ദത്തിന്റെ സഞ്ചാരവേഗം കൃത്യമായി ലഭിച്ചത്. ഒന്നോ രണ്ടോ ശതമാനം മാത്രം വജ്രമാണ് ധാതുസംയുക്തങ്ങളില്‍ ഉപയോഗിച്ചത്. വജ്രത്തില്‍ കൂടി ശബ്ദത്തിന് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് നേരത്തെതന്നെ കണ്ടത്തിയിട്ടുണ്ട്.
എന്നാല്‍ എത്രത്തോളം വജ്രം ലിത്തോസ്ഫിയറില്‍ ഉണ്ടാകാമെന്നത് ഊഹം മാത്രമാണ്. ഇവിടെ വജ്രമുണ്ടെന്നതിന്റെ സാഹചര്യത്തെളിവ് മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ സാധ്യതകള്‍ പരിശോധിച്ചിരുന്നതായും എങ്ങനെ ഇവിടെ വജ്രം കാണപ്പെടുന്നുവെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ മാത്രമാണ് സാധിക്കാതെ പോകുന്നതെന്നും ഗവേഷകരിലൊരാളായ ഉള്‍റിച്ച് ഫോള്‍ പറയുന്നു.
https://www.facebook.com/Malayalivartha






















