ചൈനീസ് സ്‌പെഷ്യല്‍ വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈനിലൂടെ വിഷപ്പാമ്പിനെ വാങ്ങി ഒടുവില്‍ ആ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു

പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. വൈന്‍ ഉണ്ടാക്കാന്‍ വിഷപ്പാമ്പിനെ ഓണ്‍ലൈനിലൂടെ വാങ്ങിയ ചൈനയിലെ സ്ത്രീ പാമ്പുകടിയേറ്റ് മരിക്കുകയായിരുന്നു. കടിയേറ്റ് എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീ മരിച്ചത്.
സുവാന്‍സുവാന്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് യുവതി വിഷപ്പാമ്പിനെ വാങ്ങിയത്. സ്ഥലത്തെ പ്രദേശിക കൊറിയര്‍ സര്‍വീസാണ് പാമ്പിനെ യുവതിയുടെ പക്കല്‍ ഏല്‍പ്പിച്ചത്. എന്നാല്‍ കൊറിയര്‍ സര്‍വീസുകാര്‍ക്ക് എന്താണ് പൊതിയ്ക്കുള്ളിലെന്ന് വ്യക്തമല്ലായിരുന്നു. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള വന്യജീവി വില്‍പ്പന ചൈനയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചെറുകിട ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇത്തരം കച്ചവടം ഇപ്പോഴും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















