ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുടിയഴക് കണ്ട് വണ്ടറടിച്ച് ലോകം; ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞു താരത്തെ പിന്‍തുടരുന്നത് 47,000 പേര്‍

ജനിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളൂ. എന്നാല്‍ ആരാധകര്‍ 47,000 പേര്‍. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ കുഞ്ഞ് സിനിമാതാരത്തിന്റെ മകനോ മകളോ താരമോ ഒന്നുമല്ല. ലോകത്ത് ഇവളെ വേറിട്ട് നിര്‍ത്തുന്നത് ഇവളുടെ മുടിയാണ്. ചാന്‍സോ എന്ന ആറുമാസപ്രായക്കാരിയുടെ മുടിയാണ് ഇപ്പോള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്.
ജപ്പാന്‍കാരിയായ ഈ കുഞ്ഞിന്റെ മുടിയഴകിന് മുന്നില്‍ ആരാധകര്‍ കണ്ണും വണ്ടറടിച്ചിരിക്കുകയാണ് ആരാധകര്‍. ചാന്‍സോയുടെ ചിത്രങ്ങള്‍ക്ക് ലോകത്ത് ആരാധകരേറെയാണ്. ജനിച്ചപ്പോള്‍ തന്നെ ഇവളുടെ തല നിറയെ മുടിയുണ്ടായിരുന്നു. ആറുമാസം ആയപ്പോഴേക്കും മുടിയഴക് ഇരട്ടിച്ചു. നല്ല മൂടുള്ള കറുത്ത മുടി അഴകിന് ആരാധകരും ഏറിയാതോടെ ചാന്‍സോ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിമാറി.
കുഞ്ഞിന്റെ മുടിയഴകിന്റെ ചിത്രങ്ങള്‍ അമ്മതന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. മുടികൊഴിച്ചില്‍ അലട്ടുന്നവരടക്കം അസൂയയോടെയും ആരാധനയോടെയും ചാന്‍സോയെ ലൈക്കിലേറ്റിയപ്പോള്‍ സോഷ്യല്‍ ലോകത്ത് ഈ മുടിചൂടാ നായിക താരമായി മാറി. വ്യത്യസ്ഥ ചിത്രങ്ങളാണ് അമ്മ സോഷ്യല്‍ ലോകത്ത് പങ്കുവയ്ക്കുന്നത്. ഇവളെ പിന്തുടരുന്നവരുടെ എണ്ണം 50,000 അടുക്കുന്ന സന്തോഷത്തിലാണ് അമ്മയും വീട്ടുകാരും.
ചാന്‍സോയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ;







https://www.facebook.com/Malayalivartha






















