അഭയാര്‍ത്ഥികളെ ഗ്രീസിലേക്ക് കടത്തിയെന്ന കുറ്റത്തിന് രണ്ടു പേര്‍ക്ക് 180 വര്‍ഷം തടവ്

ഗ്രീസിലേക്ക് അഭയാര്‍ഥികളെ കടത്തിയെന്ന കുറ്റത്തിന് രണ്ട് പേര്‍ക്ക് 180 വര്‍ഷം തടവ്. രണ്ട് യുക്രെയിന്‍ സ്വദേശികള്‍ക്കാണ് ഗ്രീക്ക് കോടതി തടവ് ശിക്ഷ വിധിച്ചത്. ഷെറി ഷ്വായുക്ക്, പെട്രോ ലിറ്റ്‌വിന്‍ചുക്ക് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
63 അഭയാര്‍ഥികളെയാണ് ഗ്രീക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇരുവരും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ചതെന്നാണ് കോടതി കണ്ടെത്തിയത്. ഇതിനു പുറമേ ആവശ്യമായ സുരക്ഷാ രേഖകളോ അനുമതിയോ ഇല്ലാതെ ഇവരെ രാജ്യത്തേക്ക് കടത്തിയതിനും ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























