അമേരിക്കയിലെ ജയിലില്‍ വച്ച് സഹതടവുകാരുടെ മര്‍ദ്ദമേറ്റ, മുംബൈയ് ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നില ഗുരുതരം

അമേരിക്കയിലെ ജയിലില്‍ വച്ച് സഹതടവുകാരുടെ മര്‍ദ്ദനമേറ്റ, മുംബയ് ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നില ഗുരുതരമായി തുടരുന്നു. നോര്‍ത്ത് ഇവാന്‍സ്റ്റണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഹെഡ്‌ലിയിപ്പോള്‍.
ജൂലായ് എട്ടിനാണ് ഷിക്കാഗോയിലെ മെട്രോപ്പൊലിറ്റന്‍ കറക്ഷണല്‍ സെന്ററില്‍ ഹെഡ്‌ലിയെ സഹോദരങ്ങളായ രണ്ട് തടവുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പാകിസ്ഥാന്‍ വംശജനായ ഹെഡ്‌ലിക്ക് 2008 നവംബര്‍ 26ന് മുംബയില്‍ 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ നിര്‍ണായക പങ്കുണ്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി യു.എസില്‍ നിന്ന് വിമാനത്തില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ 2009ല്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ വച്ച് ഹെഡ്‌ലി എഫ്.ബി.ഐയുടെ പിടിയിലാകുകയായിരുന്നു.
2013ല്‍ യുഎസ് ഫെഡറല്‍ കോടതി ഹെഡ്‌ലിക്ക് 35 വര്‍ഷം തടവ് വിധിച്ചു. ഫെഡറല്‍ ജൂറി ചുമത്തിയ 12 കുറ്റങ്ങളും ഹെഡ്‌ലി സമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും മരണശിക്ഷ നല്‍കില്ലെന്നും പ്രോസിക്യൂഷന്‍ ഉറപ്പുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























