ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവായുധ പരീക്ഷണങ്ങളുമായി റഷ്യ; കൃതൃമ സുനാമിയുണ്ടാക്കി നാടിനെ നശിപ്പിക്കാന്‍ ശേഷിയുള്ള റേഡിയോ ആക്ടീവ് സംവിധാനം; ഞെട്ടലോടെ ശാസ്ത്രലോകം

ലോകാവസാനത്തിന് തിരിതെളിയിക്കത്തക്കവിധം നാശനഷ്ടങ്ങളുണ്ടാക്കുന്ന ആണവായുധം പരീക്ഷണങ്ങളാണ് റഷ്യയില്‍ ഒരുങ്ങുന്നത്. ആണവായുധത്തെ വഹിക്കാന്‍ ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 100 മെഗാടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുനയുമായി ടോര്‍പിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്. കൂടാതെ നാവിക കേന്ദ്രങ്ങളും അന്തര്‍വാഹിനികളില്‍ ചുറ്റുന്ന സൈനികസംഘങ്ങളെയുമെല്ലാം ആക്രമിക്കാനുള്ള കഴിവും ഇതിനുണ്ട്.
മറ്റൊരു ഭീകരമായ വസ്തുത എന്നത് ഒരു തീരദേശ നഗരത്തെമുഴുവന്‍ റേഡിയോ ആക്ടീവ് മൂലമുണ്ടാക്കാനാകുന്ന കൃത്ൃമ 'സൂനാമി'യിലൂടെ ആ നാടിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇതിനാകും. ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസൈഡനിന്റെ പേരാണ് ഈ ടോര്‍പിഡോ വാഹിനിക്കു നല്‍കിയിരിക്കുന്നതുതന്നെ. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ധര്‍ വിശേഷിപ്പിച്ചത് 'ഭ്രാന്തന്‍' ആയുധമാണെന്നാണ്.
യുയുവിയുടെ ഗൈഡന്‍സ് സിസ്റ്റവും സ്വയം നിയന്ത്രിച്ചു മുന്നോട്ടു പോകാനുള്ള ശേഷിയും പരിശോധിക്കാനുള്ള സമുദ്രത്തിനടിയിലെ പരീക്ഷണം കഴിഞ്ഞയാഴ്ചയാണ് റഷ്യ ആരംഭിച്ചത്. പൊസൈഡന്‍ വൈകാതെ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന അറിയിപ്പും റഷ്യന്‍ പ്രതിരോധ വകുപ്പ് പ്രസ്താവനയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ വിഡിയോയും റഷ്യ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha























