തംലുവാഗ് ഗുഹയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പുറംലോകത്തെത്തിയ തായ്ക്കുട്ടികള്‍ സന്യാസ വിദ്യാര്‍ത്ഥികളായി വ്രതമെടുത്തു

തംലുവാഗ് ഗുഹയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട് പുറം ലോകത്തെത്തിയ വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 10 കുട്ടികള്‍ സന്യാസ വിദ്യാര്‍ഥികളായി വ്രതമെടുത്തു. ഗുഹയില്‍നിന്നു രക്ഷിച്ച രക്ഷാപ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണിത്. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയവരില്‍ അദുല്‍ സാമോണ്‍ എന്ന വിദ്യാര്‍ഥി ക്രിസ്തുമത വിശ്വാസിയായതിനാല്‍ വ്രതമെടുത്തിട്ടില്ല. വന്‍ അപകടങ്ങളില്‍ നിന്നു രക്ഷപ്പെട്ടെത്തുന്ന പുരുഷന്മാര്‍ നന്ദിപ്രകാശനത്തിനായി സന്യാസം സീകരിക്കുന്നതു തായ്‌ലന്‍ഡ് സംസ്‌കാരത്തിന്റെ ഭാഗമാണ്.
നേരത്തെ, രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമാന്‍ ഗുണാനുവേണ്ടി കുട്ടികള്‍ സന്യാസികളാകുമെന്നു തീരുമാനിച്ചതായി കോച്ച് അക്കെ സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























