ശരീരം തളര്‍ന്ന ഭാര്യയെ ലോകം കാണിക്കാന്‍ പുറത്തു കെട്ടിവച്ച് യാത്ര ചെയ്യുന്ന ഭര്‍ത്താവ് ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നു

രോഗം ബാധിച്ചു ശരീരം തളര്‍ന്ന ഭാര്യയെ ലോകം കാണിക്കാന്‍ പുറത്തു കെട്ടിവച്ച് യാത്ര ചെയ്യുന്ന ഭര്‍ത്താവ് . തെക്കുപടിഞ്ഞാറന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യാ സ്വദേശിയായ വാംഗ് സിയാവോമിന്‍ ആണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.
ചൈനയിലെ പ്രസിദ്ധമായ ഹുവാംഗ്ഷാന്‍ കൊടുമുടിയില്‍നിന്ന് ഭാര്യയെ പുറത്തു കെട്ടിവച്ച് വാംഗ് നടന്നിറങ്ങുന്നതിന്റെ വീഡിയോ വൈറലായി. വിശാലമായ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് അവസരമൊരുക്കാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അന്പത്തേഴുകാരനായ വാംഗ് പറയുന്നു.
അഞ്ചു വര്‍ഷം മുമ്പ് മോട്ടോര്‍ ന്യൂറോണ്‍ രോഗം സ്ഥിരീകരിച്ച ഭാര്യയുടെ പേര് റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടില്ല. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെ പ്രശസ്തമായ പൊട്ടാല കൊട്ടാരമടക്കമുള്ള സ്ഥലങ്ങളില്‍ ദമ്പതികള്‍ സന്ദര്‍ശനം നടത്തി.
https://www.facebook.com/Malayalivartha























