ദുരന്തം പാഞ്ഞെത്തി... ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു; നൂറ് കണക്കിനു പേരെ കാണാതായി; ആറ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

കേരളത്തില്‍ ചെറിയൊരു മഴ ഉണ്ടായപ്പോള്‍ നമ്മുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാലോ. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറ് കണക്കിന് ആളുകളെ കാണാതായി. മരണ സംഖ്യയെ കുറിച്ച് കൃത്യമായ വിവരമില്ല. അറ്റപ്പെയ് പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഷെ പിയാന്‍ നമ്‌നോയ് ഡാം ആണ് തകര്‍ന്നത്. ജലപ്രവാഹത്തില്‍ ആറ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയതായതായാണ് റിപ്പോര്‍ട്ട്. ആറായിരത്തിലധികം പേര്‍ ഭവനരഹിതരായി. അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മഴയാണ് അണക്കെട്ടു തകരാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വെള്ളത്തിനടിയിലായ ഗ്രാമങ്ങളുടെയും മുങ്ങിപ്പോയ വീടുകളുടെയും പലായനം ചെയ്യുന്ന ജനങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























