പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനില്‍ കനത്ത സുരക്ഷാവലയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ബോംബ് സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha























