ഏതെൻസിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ കാട്ടുതീ; മരിച്ചവരുടെ എണ്ണം 74 ആയി

ഏതെൻസിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ അപ്രതീക്ഷിത കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം എഴുപത്തിനാലായതായി റിപ്പോർട്ടുകൾ. അതേസമയം ഇരുന്നൂറിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ 23 ലേറെ പേർ കുട്ടികളാണ്.
തിക്കിലും തിരക്കിലും നിരവധി പേരെ കാണാതായിട്ടുള്ളതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തീയില്‍ നിന്ന് രക്ഷപ്പെടാനായി കടലില്‍ ചാടിയ എഴുന്നുറിലധികം പേരെ തീര സംരക്ഷണ സേനയും അഗ്നിശമന സേനയും രക്ഷപ്പെടുത്തി. അതേസമയം കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുന്നതിനാല്‍ തീ അതിവേഗം പടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























