മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണു, യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു

മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണെങ്കിലും 101 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രാദേശിക സമയം നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.
എയ്‌റോ മെക്‌സിക്കോയുടെ കീഴിലുള്ള എംബ്രയെര്‍ ജെറ്റ് വിമാനമാണ് ദുരാംഗോയില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തരിശു ഭൂമിയിലേക്ക് തകര്‍ന്നുവീണത്. തകര്‍ന്നയുടന്‍ വിമാനത്തിന് തീപിടിച്ചു.
വിമാനം ഭാഗികമായി മാത്രമെ കത്തി നശിച്ചുള്ളൂ എന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത് ആശ്വാസമായി. പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. വിമാനം തകരാനുള്ള കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha






















