ഒന്‍പത് കുട്ടികളും 97 യാത്രക്കാരും നാല് വിമാന ഉദ്യോഗസ്ഥരുമടക്കം103 യാത്രക്കാരുമായി പറന്നുയർന്ന വിമാനം പെട്ടെന്ന് നിലം പതിച്ചു...

ഡുറാന്‍ഗോയില്‍ നിന്നും മെക്‌സിക്കോയിലേക്ക് പോകുകയായിരുന്ന എയറോ മക്‌സിക്കോയുടെ 2431 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് വൈകാതെ തന്നെ അപകടത്തില്‍പെടുകയായിരുന്നു. എമര്‍ജന്‍സി എക്സിറ്റ് വഴിയാണ് യാത്രക്കാരും വിമാന അധികൃതരും രക്ഷപെട്ടത്.
വിമാനം ശക്തമായ കാറ്റിലാണ് അപകടത്തില്‍ പെട്ടതെന്ന് കണ്ട്രോള്‍ ടവറില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ട്വിന്‍ എന്‍ജിനുള്ള വിമാനത്തിന്റെ ഇടത്തെ ചിറക് നിലത്ത് തട്ടിയിരുന്നു. ഇതോടെ വിമാനത്തിന്റെ രണ്ട് എന്‍ജിന്റെയും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനം കനത്ത മഴയേയും കാറ്റിനേയും പ്രതിരേധിക്കുകയായിരുന്നുവെന്ന് ഒരു യാത്രക്കാരി പറഞ്ഞു.
ശക്തമായ കാറ്റില്‍ പെട്ട് 103 യാത്രക്കാരുമായി വന്ന വിമാനം തകര്‍ന്നുവീണു. എന്നാല്‍, അപകടത്തില്‍ നിന്നും യാത്രക്കാരെല്ലാം നിസ്സാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
ഒന്‍പത് കുട്ടികളും 97 യാത്രക്കാര്‍ക്കും നാല് വിമാന ഉദ്യോഗസ്ഥരുമടക്കം 103 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 80 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പൈലറ്റിന്റെ പരിക്ക് ഗുരുതരമാണ്. ഇയാള്‍ക്ക് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
https://www.facebook.com/Malayalivartha






















