ഉത്തരകൊറിയ പുതിയ മിസൈലുകള്‍ വികസിപ്പിക്കുകയാണ് ! ; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ ജൂണില്‍ സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്തെത്തിയിരിക്കുകയാണ്.
ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെ കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്. ഇക്കഴിഞ്ഞയാഴ്ചകളിലാണ് ഉപഗ്രഹചിത്രങ്ങളും മറ്റു പുതിയ തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















