വീടിനുള്ളില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; മകളും അച്ഛനും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ചൈനയില്‍ നിന്നുള്ള സ്‌കൂട്ടര്‍ പൊട്ടിത്തിറയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്യമങ്ങള്‍ വൈറല്‍

വീടിനുള്ളില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുന്നത് വീഡിയോയില്‍ കാണാം. അച്ഛനും മകളും അവരുടെ നായയുമാണ് ആ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നത്. സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് അതില്‍ നിന്ന് പുക ഉയര്‍ന്നത് ശ്രദ്ധയില്‍ പെട്ടതാണ് വീട്ടുകാര്‍ക്ക് രക്ഷയായത്. അത് കണ്ട് ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. സെക്കന്റിനുള്ളില്‍ തന്നെ മുറിയാകെ നിറഞ്ഞ് പുക പടരുന്നതും കാണാം. വീടിനുള്ളില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൈനയില്‍ നിന്നുള്ള സ്‌കൂട്ടര്‍ സ്‌ഫോടന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായ വിവരങ്ങളില്ല. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് തായ്വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏത് കമ്പനിയുടെ സ്‌കൂട്ടറാണ് പൊട്ടിത്തെറിച്ചതെന്ന് അറിവായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും തായ്വാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















