ആദ്യരാത്രി ഷൂട്ട് ചെയ്യാൻ വിശ്വസ്തനായ ഫോട്ടോഗ്രാഫറെ ആവശ്യമുണ്ട്; പത്രപരസ്യം നൽകി നവ ദമ്പതികൾ

വിവാഹ ദിനത്തിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കാനും ഓര്‍മിക്കാനുമായി വധുവരന്മാര്‍ ഏതറ്റം വരെയും പോകും. ഇത്തരത്തില്‍ തങ്ങളുടെ വിവാഹദിനത്തിലെ ഓരോ നിമിഷവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വധുവും വരനും ചെയ്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ലണ്ടനിലാണ് സംഭവം. തങ്ങളുടെ ആദ്യരാത്രിവരെ ഷൂട്ട് ചെയ്യാനാണ് ദമ്പതിമാര്‍ തയ്യാറായിരിക്കുന്നത്. ഇതിനായി ഒരു വിശ്വസ്തനായ ഫോട്ടോഗ്രാഫറെ ഇവര്‍ക്കാവശ്യമുണ്ട്. 2016ല്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ക്യാമറാമാനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. വിശ്വസ്തനായ ഫോട്ടോഗ്രാഫര്‍ക്കായി പത്രത്തില്‍ പരസ്യവും നല്‍കിയിട്ടുണ്ട്.
സെപ്തംബറിലാണ് ഇവരുടെ വിവാഹം. രാത്രി ഒരുമണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഷൂട്ട് ചെയ്യുന്നതിന് പ്രതിഫലമായി 2,000 പൗണ്ട്(ഏകദേശം 1,80,000 ഇന്ത്യന്‍ രൂപ) നല്‍കുമെന്നും ദമ്പതിമാര്‍ പറയുന്നു.
വിവാഹ ദിനത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്, ആദ്യരാത്രിയും വിലപ്പെട്ടതാണ് അതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ തയ്യാറായതെന്ന് ഇരുവരും പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ ആദ്യരാത്രി ചിത്രീകരിക്കാനുള്ള ഫോട്ടോഗ്രാഫറെ തേടുകയാണ്, ഇതൊരു വിചിത്രമായ കാര്യമാണെന്ന് അറിയാം. എന്നാല്‍ വിവാഹ ദിനത്തിലെ ഒരോ നിമിഷവും തങ്ങള്‍ക്ക് ഓര്‍ക്കണം. അതിനുവേണ്ടിയാണ് ആദ്യരാത്രിയും ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ഇത് തങ്ങള്‍ക്ക് മാത്രം കാണാനുള്ളതാണെന്നും വധുവും വരനും പരസ്യത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















