ഗണിതശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് അവാര്‍ഡ് ഇന്ത്യന്‍ വംശജന്

ഗണിതശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് അവാര്‍ഡ് ഇന്ത്യന്‍ വംശജന്. ന്യൂഡല്‍ഹിയില്‍ വേരുകളുള്ള അക്ഷയ് വെങ്കിടേഷാണ് ഇത്തവണ ഫീല്‍ഡ്‌സ് അവാര്‍ഡ് ലഭിച്ച നാലിലൊരാള്‍. നാലു വര്‍ഷത്തിലൊരിക്കലാണ് 40 വയസിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഫീല്‍ഡ്‌സ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ഇറാനിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ കൗച്ചര്‍ ബിര്‍ക്കര്‍, ജര്‍മ്മനിയുടെ പീറ്റര്‍ സ്‌കോള്‍സ്, ഇറ്റാലയിന്‍ ഗണിതശാസ്ത്രജ്ഞനായ എത് സൂറിച്ച് എന്നിവരാണ് അവാര്‍ഡ് നേടിയ മറ്റ് മൂന്ന് പേര്‍. ആസ്‌ട്രേലിയില്‍ സ്ഥിരതാമസക്കാരനായ അക്ഷയ് ഇപ്പോള്‍ സാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനാണ്. നമ്പര്‍ തിയറി, ലീനിയര്‍ ആള്‍ജിബ്ര, ടോപോളജി എന്നിവയാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍. കനേഡിയന്‍ ശാസ്ത്രഞ്ജനായ ജോണ്‍ ചാള്‍സ് ഫീല്‍ഡിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മെഡല്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍.
1932ല്‍ സൂറിച്ചില്‍ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബല്‍ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡല്‍ എന്ന ആശയം കൈക്കൊണ്ടത്. 1936ല്‍ നടന്ന അടുത്ത സമ്മേളനത്തില്‍ ഈ മെഡല്‍ സമ്മാനിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















