കുവൈത്തില്‍ നിന്നെത്തിയ ജസീറ എയര്‍വേഴ്‌സ് വിമാനത്തിൽ തീപ്പിടുത്തം; വന്‍ ദുരന്തം ഒഴിവാക്കാൻ പൈലറ്റിന്റെ സാഹസിക ഇടപെടല്‍

ഹൈദരാബാദ് രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു. കുവൈത്തില്‍ നിന്ന് ഹൈദരാബദിലേക്ക് വന്ന ജസീറ എയര്‍വേഴ്‌സ് വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം തലനാരിഴക്ക് ഒഴിവാകുകായിരുന്നു. തീ പടരുന്നത് മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ എഞ്ചിന്‍ ഓഫ് ചെയ്യുകയായിരുന്നു.
കുവൈത്തില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 145 യാത്രക്കാരുമായി ഹൈദരാബാദില്‍ ഇറങ്ങിയ വിമാനം ടാക്‌സി വേയിലേക്ക് നീക്കുന്നതിനിടേയാണ് എഞ്ചിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്താവള ജീവനക്കാര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവര്‍എത്തുമ്ബോഴേക്കും പൈലറ്റ് എഞ്ചിന്‍ ഓഫ് ചെയ്തിരുന്നതിനാല്‍ തീ അണഞ്ഞു. സാങ്കേതിക തകരാറാമ് തീപിട്ടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനം മാറ്റി.
https://www.facebook.com/Malayalivartha






















