കുട്ടിക്കാലം മുതല്‍ ഒരുമിച്ച് വളർന്നു... ഒരേ ക്ലാസില്‍ ഒരേ ബഞ്ചിൽ തൊട്ടടുത്തിരുന്ന അവർ തമ്മിൽ പിരിയാനാകാത്തവിധം ഉറ്റ സുഹൃത്തുക്കളായി ജീവിച്ചു; ഒടുവില്‍ ആ സത്യം അവര്‍ മനസിലാക്കിയപ്പോൾ സംഭവിച്ചത്...

ലണ്ടനിലാണ് സംഭവം ഉണ്ടായത്. ഇരുവരുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയാണ് ഇവര്‍ സഹോദരിമാരാണെന്ന് വ്യക്തമായത്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ വെച്ചാണ് ഇവര്‍ രക്തബന്ധം തിരിച്ചറിഞ്ഞത്. ടിവിയിലെ പരിപാടിക്ക് ശേഷം ഇവരുടെ മാതാപിതാക്കള്‍ വിഷമത്തിലാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഇവര്‍ അന്വേഷിക്കുന്നത്. പ്രസവ സമയം ആശുപത്രി അധികൃതര്‍ക്കോ നെഴ്‌സിനോ ഉണ്ടായ പിഴവാകാം ഇതെന്നാണ് വിലയിരുത്തല്‍.
28 വയസസുള്ള സ്വെറ്റ്‌ലെന ഗച്ചെഗൊവയും നൈദെങ്കൊയുമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സഹോദരിമാരാണെന്ന് മനസിലാക്കിയത്. ഇരുവരും കുട്ടിക്കാലം മുതല്‍ ഒരുമിച്ചാണ് വളര്‍ന്നത്. ക്ലാസില്‍ ഇരുവരും അടുത്തടുത്താണ് ഇരുന്നത്. ഇരുവരും വീടുകളില്‍ പാര്‍ട്ടികള്‍ക്കും പോയിരുന്നു.
ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും ഇവര്‍ക്ക് തങ്ങള്‍ ഒരേ രക്തത്തിലുള്ളതായിരുന്നെന്ന് അറിയില്ലായിരുന്നു. റഷ്യന്‍ ചാനലായ എന്‍ടിവിയാലാണ് വികാരഭരിതമായ നിമിഷങ്ങള്‍ സംപ്രേഷണം ചെയ്തത്.
https://www.facebook.com/Malayalivartha






















