ഐസ്‌ലാന്‍ഡിക് നടനും ഗായകനുമായ സ്റ്റെഫാന്‍ കാള്‍ സ്റ്റെഫാന്‍സണ്‍ അന്തരിച്ചു

ഐസ്‌ലാന്‍ഡിക് നടനും ഗായകനുമായ സ്റ്റെഫാന്‍ കാള്‍ സ്റ്റെഫാന്‍സണ്‍ (43) നിര്യാതനായി. 2004 മുതല്‍ 2014 വരെ സംപ്രേഷണം ചെയ്ത കുട്ടികളുടെ ടെലിവിഷന്‍ പരമ്പര ലേസി ടൗണിലെ കഥാപാത്രത്തിലൂടെയാണ് സ്റ്റെഫാന്‍സണ്‍ ശ്രദ്ധ നേടുന്നത്.
'റോബി റോട്ടന്‍' എന്ന വില്ലന്‍ വേഷമാണ് സ്റ്റെഫാന്‍സണ്‍ അവതരിപ്പിച്ചത്. 'ഹൗ ദ് ഗ്രിഞ്ച് സ്റ്റോള്‍ ക്രിസ്മസ്' എന്ന പരമ്പരയിലും സ്റ്റെഫാന്‍സണ്‍ വേഷമിട്ടിട്ടുണ്ട്. ക്യാന്‍സര്‍ ബാധിതനായി ചില നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha



























