പ്രളയദുരിതത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ചിക്കാഗോയിൽ നിന്നും ഒരുകൂട്ടം യുവാക്കൾ; കേരള ദുരിതാശ്വാസ സഹായ നിധിയായ 7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും

ചിക്കാഗോ: പ്രളയദുരിതത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ചിക്കാഗോയിൽ നിന്നും KVTV, യുവജനവേദി എന്നിവരുടെ സഹായത്താല്‍ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായ നിധി ഒരു മില്യണ്‍ (ഏകദേശം 7 കോടി രൂപ) യിലേയ്ക്ക് ഉയർന്നു വന്നതായി ധനസഹായത്തിന് നേതൃത്വം നൽകിയ അരുൺ നെല്ലാമറ്റം അറിയിച്ചു.
അരുണ്‍ നെല്ലാമറ്റം , സാജു കണ്ണമ്പളി , അജോമോന്‍ പൂത്തുറയില്‍ , എബിന്‍ കുളത്തില്‍കരോട്ട് , ജോസ് മണക്കാട്ട് , നിഖില്‍ തേക്കിലക്കാട്ടില്‍ , ആഷിഷ് അമ്പനോട്ട് എന്നിവര്‍ ആണ് ഈ ഫണ്ട് സമാഹരണത്തിന് ചുക്കാന്‍ പിടിക്കുന്നത് .
ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുണ്‍ അഭിപ്രായപ്പെട്ടു. അതേസമയം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചത് യുവജനങ്ങള്‍ക്ക് സാമൂഹിക സേവന രംഗത്ത് കടന്നു വരാനുള്ള പ്രേചോദനമായി മാറി എന്ന് അജോ മോന്‍ പൂത്തുറയില്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൂടെ സമാഹരിച്ച മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൊടുക്കും എന്നാണ് ഈ വലിയ ഫണ്ട് സമാഹരണത്തിന് ചുക്കാന്‍ പിടിക്കുന്ന സ്റ്റീയറിങ് കമ്മറ്റി അറിയിച്ചത്. ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ച എല്ലാ അറിയിപ്പുകളും KVTV ചാനലിലൂടെയും , KVTV ഫേസ് ബുക്ക് പേജിലൂടെയും അറിയിക്കുന്നതാണെന്നും ഇവർ അറിയിച്ചു.
https://www.facebook.com/Malayalivartha






















