ബാൾട്ടിമോറിൽ വയോധികയെ 14 കാരൻ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി; പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാനാകില്ലെന്ന് പോലീസ്

ബാൾട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വയോധികയെ 14 കാരൻ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായി റിപോർട്ടുകൾ. ബലാത്സംഗത്തിനിരയായ 83 കാരി ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ 14 കാരന്‍ പിടിയിലായി.
അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന വയോധികയെ പുറത്ത് കാണാത്തതോടെ അയല്‍വാസികള്‍ നടത്തിയ തിരച്ചലിലാണ് ഇവരെ അവശ നിലയില്‍ വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. എന്നാൽ പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 30ന് മരിക്കുകയായിരുന്നു.
വയോധിക അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കേസില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന നിലപാടിലാണ് പോലീസ്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് 14-കാരനെതിരെ കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha






















