ദക്ഷിണ സുഡാനില്‍ ചെറുവിമാനം തകർന്നു വീണു; 17 മരണം, ഒരാളുടെ നില അതീവ ഗുരുതരം

ഉത്തര ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ ചെറുവിമാനം തകർന്നു വീണു 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച്ച രാവിലെ 22 പേരുമായി ജുബയില്‍ നിന്നു യിറോളിലേക്കു പുറപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു.
അതേസമയം അപകടത്തിൽ രണ്ടു പേരെ കാണാതാവുകയും മൂന്ന് പേര്‍ രക്ഷപ്പെട്ടതായും ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. യിറോളിന് സമീപം തടാകത്തിലാണ് വിമാനം തകര്‍ന്നു വീണത്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചു വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















