മിസൈലുകള്‍ക്ക് പകരം സമാധാനത്തിന്റെ പൂക്കള്‍; രാജ്യത്തിന്റെ 70ാം വാര്‍ഷികത്തില്‍ സമാധാനത്തിന്റെ സന്ദേശം വിളിച്ചോതി ഉത്തരകൊറിയ

ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദീര്‍ഘദൂര മിസൈലുകളും യുദ്ധോപകരണങ്ങളും ഇത്തവണ ഉത്തര കൊറിയയുടെ സൈനിക പരേഡില്‍ കണ്ടില്ല. രാജ്യത്തിന്റെ 70ാം വാര്‍ഷികത്തോടനു ബന്ധിച്ചാണ് പരേഡ് നടന്നത്്. ആണവ പരീക്ഷണങ്ങളും നടത്തിയില്ല. പകരം സമാധാനത്തിന്റെ സന്ദേശം വിളിച്ചോതുന്ന വര്‍ണാഭ ബലൂണുകളും പൂക്കളും മാത്രം.
ഉത്തര കൊറിയ മാറുകയാണോ സാധാരണ വികസിപ്പിച്ചെടുക്കുന്ന ആധുനിക മിസൈലുകളും സാങ്കേതിക വിദ്യകളും ലോകത്തെ കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തര കൊറിയ സൈനിക പരേഡുകള്‍ നടത്താറ്. ദക്ഷിണ കൊറിയ, യു.എസ് രാഷ്്ട്രത്തലവന്‍മാരുമായി ഈ വര്‍ഷം നടന്ന കൂടിക്കാഴ്ചകള്‍ക്കു ശേഷ ം കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണം എന്ന ആവശ്യം ഉത്തര കൊറിയ അംഗീകരിച്ചിരുന്നു. അത് നടപ്പാക്കുന്നതിന്റെ സൂചയാണ് ഈ സമാധാന സന്ദേശമെന്നാണ് വിലയിരുത്തല്‍. ഇരുകൊറിയന്‍ രാഷ്ട്രത്തലവന്‍മാരും ഈ മാസം വീണ്ടും കൂടിക്കാഴ്ചക്ക് തയാറെടുക്കുകയുമാണ്.

സൈനികരുടെ സല്യൂട്ട് സ്വീകരിച്ചശേഷം ജനങ്ങള്‍ക്കു നേരെ കൈവീശിയതല്ലാതെ കിം ജോങ് ഉന്‍ പൊതുപ്രസംഗത്തിന് മുതിര്‍ന്നില്ല. സൈനിക പരേഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശരാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ ഉത്തര കൊറിയ ക്ഷണിച്ചിരുന്നു.

https://www.facebook.com/Malayalivartha






















