കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍... അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം , അഞ്ചു പേരെ കാണാതായി

ആഫ്രിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. തുറമുഖ നഗരമായ വടക്കന്‍ കൊളംബിയയിലെ ബാരന്‍കേബര്‍മെജയിലാണ് സംഭവം. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു അപകടം. പ്രദേശത്തെ വീടുകളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വിഴുകയായിരുന്നു.
അഞ്ച് പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























