അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി

പാക്കിസ്ഥാന്‍ 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്നു മൂന്ന് മത്സ്യബന്ധന ബോട്ടുകളും പാക്കിസ്ഥാന്‍ സൈന്യം പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത മത്സ്യബന്ധന ബോട്ടിലെ വലകള്‍ സൈന്യം നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
സമുദ്രാതിര്‍ത്തി ലംഘിച്ചുള്ള മത്സ്യബന്ധനത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുന്നത് പതിവാണ്.
"
https://www.facebook.com/Malayalivartha



























