ബോംബ് ഭീഷണി; സിഎന്‍എന്‍ ചാനലിന്റെ ടൈം വാര്‍ണര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

സിഎന്‍എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചാനല്‍ തത്സമയ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരുന്നു.
താപാലില്‍ വന്ന പാക്കറ്റുകള്‍ സാധാരണ ചെയ്യുന്നതുപോലെതന്നെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്ഫോടകവസ്തു കണ്ടെത്താനായതെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്കും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും മുന്‍പ് ഇതുപോലെ തപാല്‍ വഴി സ്ഫോടകവസ്തു അയച്ചതായും ഇവ കണ്ടെത്തിയതായും സീക്രട്ട് സര്‍വീസ് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























