നാറ്റോ രാജ്യങ്ങളുടെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് നോര്‍വേയില്‍ തുടക്കമായി, സൈനികാഭ്യാസത്തിനായി ആയിരക്കണക്കിന് സൈനിക വാഹനങ്ങളും നൂറു കണക്കിന് യുദ്ധ വിമാനങ്ങളും...

ശീതയുദ്ധകാലത്തിനുശേഷം നാറ്റോ രാജ്യങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസത്തിന് നോര്‍വേയില്‍ തുടക്കമായി. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നോര്‍വേ. 29 നാറ്റോ രാജ്യങ്ങള്‍ക്കു പുറമേ ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നി രാജ്യങ്ങളില്‍നിന്നുമായി അന്പതിനായിരത്തോളം സൈനികര്‍ ഇതില്‍ പങ്കെടുക്കുന്നു.
ആയിരക്കണക്കിന് സൈനിക വാഹനങ്ങളും നൂറു കണക്കിന് യുദ്ധ വിമാനങ്ങളുമാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. അതേസമയം, നോര്‍വേയില്‍ നാറ്റോ സൈനികാഭ്യാസം നടത്തുന്നത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. നാറ്റോ അഭ്യാസം തങ്ങളുടെ അതിര്‍ത്തിക്ക് സമീപം എത്തിയാല്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് റഷ്യ അറിയിച്ചു.
"
https://www.facebook.com/Malayalivartha



























