ലൈംഗികാതിക്രമത്തെ തുടർന്ന് രണ്ട് വർഷത്തിനിടെ 48 ജീവനക്കാരെ പുറത്താക്കി ഗൂഗിൾ രംഗത്ത്,

രണ്ട് വർഷത്തിനിടെ 48 ജീവനക്കാരെ പുറത്താക്കി ഗൂഗിൾ രംഗത്ത്. ലൈംഗികാതിക്രമ പരാതിയെ തുടർന്നാണ് ജീവനക്കാരെ പുറത്താക്കിയത് . ഇതിൽ 13 പേർ മുതിർന്ന ഉദ്യോഗസ്ഥരാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും അപമര്യാദയായി പെരുമാറുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജീവനക്കാർക്കയച്ച കത്തിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ വ്യക്തമാക്കി.
ലഭിക്കുന്ന പരാതികൾ കൃത്യമായി അന്വേഷിക്കുകയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം ജീവനക്കാർക്ക് ഉറപ്പു നൽകി. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് പുറത്താക്കിയവർക്ക് യാതൊരു വിധ നഷ്ടപരിഹാരവും നൽകിയിട്ടില്ലെന്നും പിച്ചെ കൂട്ടിച്ചേർത്തു.
2004ൽ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഗൂഗ്ളിൽ നിന്ന് പുറത്താക്കിയ ആൻഡ്രോയ്ഡ് ഉപജ്ഞാതാവായ ആൻറി റൂബിന് 90 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നഷ്ടപരിഹാരം നൽകിയ സമാനമായ മറ്റു രണ്ട് സംഭവങ്ങളും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സ്ത്രീകൾക്കെതിെരയുള്ള അതിക്രമങ്ങളിൽ ഗൂഗ്ൾ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























