അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്ക്
അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ട്രീ ഓഫ് കോണ്‍ഗ്രിഗേഷന്‍ സിനഗോഗില്‍ പ്രതിവാര സാബത്ത് ചടങ്ങ് നടക്കുമ്പോള്‍ തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. 46കാരനായ റോബര്‍ട്ട് ബോവറാണ് അക്രമത്തിന് പിന്നില്‍. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജൂതന്‍മാര്‍ മുഴുവന്‍ മരിക്കണമെന്ന് ആക്രോശിച്ച് കൊണ്ടാണ് റോബര്‍ട്ട് ബോവര്‍ വെടിയുതിര്‍ത്തതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.&ിയുെ;വംശീയ ആക്രമണമാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
"
https://www.facebook.com/Malayalivartha



























