ചാവേര്‍ ഭീഷണി, പാകിസ്ഥാനില്‍ കഴുതയ്ക്കും പരിശോധന
ചാവേര്‍ ബോംബു ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് പരിശോധന ശക്തമാക്കുന്നു. ചെക്ക്പോസ്റ്റുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളെയും ജനങ്ങളെയും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ചാവേര്‍ പേടിയില്‍ മൃഗങ്ങളെയും പാകിസ്ഥാന് പരിശേധിക്കുന്നുണ്ട്.
ഒരു കഴുതയെ സുരക്ഷാ ഉദ്യോഗസ്ഥന് ബോംബ് ഡിറ്റക്റ്റര്‍ കൊണ്ട് പരിശോധിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഒട്ടേറെപ്പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. പാകിസ്ഥാനെ പരിഹസിച്ചു കൊണ്ടാണ് പലരും കമന്റിട്ടിരിക്കുന്നത്.
അടുത്തിടെ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വാഗ ബോര്ഡറില് കഴിഞ്ഞ ദിവസം നടന്ന സ്ഫോടനം ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഗാ ബോര്ഡറില് സന്ദര്‍ശകരെ പോലും വിലക്കുന്ന അവസ്ഥയുണ്ടായി. മൃഗങ്ങളെ ഉപയോഗിച്ച് ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തുന്നത് പാകിസ്ഥാനില്‍ സാധാരമയായിരിക്കുകയാണ്. അതിനാലാണ് പരിശോധന കര്‍ശനമാക്കുന്നതെന്നാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha