Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്തോനേഷ്യന്‍ വിമാനം തകർന്ന് വീണ് യാത്രക്കാരായ 189 പേരും മരിച്ചതായി സ്ഥിതീകരണം

29 OCTOBER 2018 07:41 PM IST
മലയാളി വാര്‍ത്ത

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പംഗ്കല്‍ പിനാംഗിലേക്ക് പോയ വിമാനം കടലില്‍ തകര്‍ന്നു വീണ് യാത്രക്കാരായ 189 പേരും മരിച്ചതായി റിപ്പോർട്ടുകൾ. ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറിന്റെ ജെടി 610 എന്ന വിമാനമാണ് തകർന്ന് വീണത്.

ടേക്ക് ഓഫ് നടത്തി 13-ാം മിനിറ്റില്‍ വിമാനവുമായുള്ള ബന്ധം നഷ്ടമായെന്ന് ഇന്തോനേഷ്യയുടെ സേര്‍ച്ച് & റെസ്‌ക്യൂ ഏജന്‍സി വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തെ പോര്‍ട്ടില്‍ നിന്നും യാത്ര ആരംഭിച്ച ടഗ് ബോട്ട് വിമാനം തകര്‍ന്നുവീഴുന്നത് കാണുകയും ചെയ്തു.

അതേസമയം വിമാനത്തിലെ അടിയന്തര ട്രാന്‍സ്മിറ്ററില്‍ നിന്നും പ്രശ്‌നമുണ്ടെന്ന സിഗ്നലും ലഭിച്ചിട്ടില്ല. വിമാനത്തിന്റെ പൈലറ്റായിരുന്ന ദില്ലി സ്വദേശി ഭവ്യേ സുനേജ 2011 മാര്‍ച്ചിലാണ് കുറഞ്ഞ നിരക്കുള്ള ലയണ്‍ എയറില്‍ ജോലിക്ക് ചേരുന്നത്. 31-കാരനായ ഇദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയായിരുന്നു അപകടം. ഇന്ത്യയിലെ ഒരു മുന്‍നിര വിമാനകമ്പനിയുടെ ഭാഗമാകാന്‍ സുനേജ തയ്യാറെടുത്തിരുന്നു.

ബോയിങ്ങ് 737 മാക്‌സിന്റെ പുതിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 2016 മുതല്‍ ആണ് ഈ മോഡല്‍ വിമാനം ഉപയോഗിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ ആഗസ്തില്‍ ആണ് ലയണ്‍ എയര്‍ ഈ മോഡല്‍ വിമാനം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ട വിമാനമോഡലുകള്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നതായി ഏവിയേഷന്‍ കണ്‍സല്‍ട്ടന്റ് ഗെറി സോട്ട്മാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (2 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (2 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (2 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (5 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (18 hours ago)

Malayali Vartha Recommends