ഇന്തോനേഷ്യന്‍ വിമാനം അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള യാത്രയിൽ സാങ്കേതിക തകരാർ കാണിച്ചിരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പംഗ്കല്‍ പിനാംഗിലേക്ക് പോയ വിമാനം കടലില്‍ തകര്‍ന്നു വീണ് യാത്രക്കാരായ 189 പേരും മരിച്ച സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറിന്റെ ബോയിംഗ് 737 വിമാനത്തിന് അപകടത്തിന് മുൻപ് തന്നെ സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയുന്നു.
ബാലിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള യാത്രയിലാണ് സംഭവം രേഖപ്പെടുത്തിയത്. ക്യാപ്റ്റന്റെ ഇന്‍സ്ട്രുമെന്റിലെ എയര്‍സ്പീഡ് വിശ്വസനീയമായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ക്യാപ്റ്റന്റെയും ഫസ്റ്റ് ഓഫീസറുടെയും ഇന്‍സ്ട്രുമെന്റുകളില്‍ കാണിച്ചിരുന്ന വിമാന സഞ്ചാര ഉയരവും വ്യത്യസ്തമായിരുന്നു. ഇത് കണക്കിലെടുക്കാതെ വിമാനം പറത്താന്‍ വിമാനം നിയന്ത്രിച്ചവര്‍ തീരുമാനിക്കുകയും, സുരക്ഷിതമായി ജക്കാര്‍ത്തയില്‍ ഇറങ്ങുകയമായിരുന്നു.
സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്ന് സ്ഥിരീകരിച്ച ലയണ്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് എഡ്വേര്‍ഡ് സിറൈറ്റ് വിമാനത്തിന് അനുഭവപ്പെട്ട പ്രശ്‌നം പരിഹരിച്ചിരുന്നുവെന്ന് അവകാശപ്പെട്ടു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 6.20 ന് ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം 13 മിനിറ്റിനു ശേഷം നഷ്ടപ്പെടുകയായിരുന്നു.
പങ്കല്‍ പിനാംഗിലേക്കാണ് വിമാനം പുറപ്പെട്ടിരുന്നത്. ജക്കാര്‍ത്തിയിലേക്ക് മടങ്ങുന്നതിന് പൈലറ്റ് അനുമതി ചോദിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. കടലില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടതായി കരുതപ്പെടുന്നില്ല. ഏതാനും മൃതദേഹങ്ങളും, ചില വസ്തുക്കളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























