അമേരിക്കയിലെ അവസാന എബോള ബാധിതനും സുഖംപ്രാപിച്ചു
അമേരിക്കയിലെ അവസാന എബോള രോഗബാധിതനും സുഖംപ്രാപിച്ച് ആശുപത്രിവിട്ടു. ന്യുയോര്‍ക്ക് സ്വദേശിയായ ഡോ. ക്രെയ്ഗ് സ്പെന്‍സറാണ് ചൊവ്വാഴ്ച ബെല്ലെവ്യൂ ആശുപത്രി വിട്ടത്. പശ്ചിമ ആഫ്രിക്കയില്‍ എബോള രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് അദ്ദേഹം അസുഖബാധിതനായത്.
പശ്ചിമ ആഫ്രിക്കയില്‍ നിന്നു ഒക്ടോബര്‍ 17ന് മടങ്ങിയെത്തിയ ഡോ.സ്പെന്‍സറെ മൂന്നാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖംപ്രാപിച്ചതോടെ ന്യുയോര്‍ക്ക് എബോള രഹിത നഗരമായെന്ന് മേയര്‍ ബില്‍ ഡി ബ്ലാഷ്യോ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha