അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവന്നു. ആദ്യ ഘട്ട വോട്ടെണ്ണലില്‍ ട്രംപിനു തിരിച്ചടിയെന്ന് സൂചന

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവന്നു. ആദ്യ ഘട്ട വോട്ടെണ്ണലില്‍ ട്രംപിനു തിരിച്ചടിയെന്നാണ് സൂചന. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചപ്പോള്‍ വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്‌സിനാണു വിജയം.
ഇന്ത്യാനയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ ഗ്രെഗ് പെന്‍സ് ജനപ്രതിനിധി സഭയിലേക്ക് വിജയച്ചു. ആദ്യ ഘട്ട കണക്കുകള്‍ പ്രകാരം വോട്ടു ചെയ്ത 55% പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയെന്നാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 % ആളുകള്‍ ട്രംപിനെ പിന്തുണച്ചു.
ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പാണിത്. 435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടന്നു.
fr
https://www.facebook.com/Malayalivartha

























