നിലത്ത് കിടന്നുറങ്ങിയ ചിത്രം വൈറൽ ; ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു

നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ യൂറോപ്പിലെ പ്രമുഖ വിമാനക്കമ്പനിയായ റയാന്‍ എയര്‍ പിരിച്ചുവിട്ടു. വിമാനത്താവളത്തിൽ നിലത്ത് കിടന്നുറങ്ങുന്ന ജീവനക്കാരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ
വൈറലായിരുന്നു.ഇത് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പൊതുജന മധ്യത്തിൽ കമ്പനിയുടെ സൽപേര് മോശമാക്കിയെന്നും ആരോപിച്ചാണ് ഇവരെ റയാന്‍ എയര്‍ പിരിച്ചുവിട്ടിരിക്കുന്നത്.
റയാന്‍ എയറിന്റെ പോര്‍ച്ചുഗീസിലേക്കുള്ള വിമാനം ഒക്ടോബര്‍ 14 ന് വഴിതിരിച്ചുവിട്ടിരുന്നു . തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്ക് മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നു. മറ്റ് സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ ജീവനക്കാർ രാത്രി വിമാനത്താവളത്തിൽ വെറും നിലത്ത് കിടുന്നുറങ്ങി. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനെ തുടർന്ന് റയാന്‍ എയറിന്
ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ കമ്പനി പരാജപെട്ടു എന്ന രൂക്ഷ വിമർശനം നേരിടേണ്ടി വന്നു.
സംഭവത്തില്‍ വിമാനജീവനക്കാരുടെ സംഘടന റയാന്‍ എയറിനെതിരെ രംഗത്തെത്തിയിരുന്നു.
ജീവനക്കാര്‍ക്കാവശ്യമായ ഭക്ഷണവും വിശ്രമിക്കാനാവശ്യമായ സൗകര്യവും നല്‍കിയില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. എന്നാല്‍ കുറച്ചുസമയം മാത്രമാണ് ജീവനക്കാര്‍ക്ക് അസൗക ര്യമുണ്ടായതെന്നും വേഗം തന്നെ ഇവരെ വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും ചിത്രം പ്രചരിച്ചതിനു പിന്നാലെ റയാന്‍ എയര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.ഇതിനു പിന്നാലെയാണ് വിമാനക്കമ്പനി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























