സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില് കാര്‍ ബോംബ് സ്ഫോടനത്തില്‍ 52 പേര് കൊല്ലപ്പെട്ടു, മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചു
സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില് കാര്‍ ബോംബ് സ്ഫോടനത്തില്‍ 52 പേര് കൊല്ലപ്പെട്ടു. മൊഗദിഷുവിലെ സഹാഫി ഹോട്ടലിനു സമീപം മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടു കാറുകളാണ് പൊട്ടിത്തെറിച്ചത്. സൊമാലി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റിനു സമീപമാണ് സംഭവം.
നാലു തീവ്രവാദികള്‍ ഹോട്ടലിേലക്ക് അതിക്രമച്ച് കയറി നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോട്ടലിലെ താമസക്കാരെ രക്ഷിച്ചശേഷം സുരക്ഷാ സൈന്യം നാലുപേരെയും വെടിവെച്ച് കൊന്നു.
സൊമാലിയന്‍ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്ന അല്‍ഷബാബ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
https://www.facebook.com/Malayalivartha