ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പാലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. തിരിച്ചുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഒരു ഇസ്രായേലിയും കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസിന്റെ ടെലിവിഷന്‍ സ്റ്റേഷന് കെട്ടിടവും തകര്‍ന്നതായി അവര്‍ അറിയിച്ചു.
2014ലെ യുദ്ധത്തിന് ശേഷം ഇരുവര്‍ക്കുമിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഗസ്സയില്‍ നടന്നു കൊണ്ടിരിക്കുന്നത്. വ്യോമാക്രമണത്തിന് പുറമേ ജനനിബിഡമായ മേഖലകളില്‍ ഇസ്രായേല്‍ ഷെല്ലാക്രമണവും നടത്തിയിട്ടുണ്ട്. ഇന്നലെ ഗസ്സയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഇസ്രായേല്‍ ഹമാസ് നേതാവടക്കം ഏഴു ഫലസ്തീനികളെ വധിച്ചിരുന്നു. സിവിലിയന്‍ വാഹനത്തില്‍ അതിര്‍ത്തി കടന്നായിരുന്നു ആക്രമണം. ഇതിനെതിരെയുള്ള ഹമാസ് തിരിച്ചടിയില്‍ ഒരു ഇസ്രായേല്‍ സൈനികന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായേലിന് തിരിച്ചടിയായി ഗസ്സയില്‍ നിന്ന് ഞായാറാഴ്ച നിരവധി തവണ റോക്കറ്റ് ആക്രമണങ്ങളുമുണ്ടായി. ഇതില്‍ നാശനഷ്ടമുണ്ടായോ എന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha