ഇന്റൊനേഷ്യയില്‍ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്
ഇന്റൊനേഷ്യയിലുണ്ടായ വന്‍ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ്. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
തെക്കന്‍ ഇന്റൊനേഷ്യയിലെ മലുക്കാ ദ്വീപിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ആളപായമൊ നാശനഷ്ടങ്ങളൊ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വന്‍ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ 6.2 തീവ്രതയുള്ള തുടര്ഭൂകമ്പവും രേഖപ്പെടുത്തി.
ഇന്റൊനേഷ്യയുടെ 300 കിലോമീറ്റര്‍ പരിധിയില്‍ സുനാമിക്ക് സാധ്യത ഏറെയുണ്ടെന്നാണ്, പെസഫിക് സുനാമി വാണിങ് സെന്റര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഇന്റൊനേഷ്യയ്ക്കു പുറമെ ഫിലിപ്പീന്‍സ്, പലാവു, പാപുവ ന്യൂ ഗിനി, സോളമന് ദ്വീപുകള്‍, മാര്‍ഷല്‍ ഐലന്‍ഡ്സ്, ജപ്പാനിലെ ഒക്കിനാവ, തയ്വാന് എന്നിവിടങ്ങളില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അരമണിക്കൂറിനും ആറു മണിക്കൂറിനും ഇടയ്ക്ക് സുനാമിത്തിരകള്‍ തീരത്തെത്താം. ആദ്യമെത്തുന്ന തിരകള്‍ക്ക് ശക്തി കുറവായിരിക്കുമെന്നും സുനാമി വാണിങ് സെന്റര്‍ അറിയിച്ചു.
അടിക്കടി ഭൂചലനങ്ങളുണ്ടാകുന്ന മേഖലയിലാണ് ഇന്റൊനേഷ്യ ഉള്ളത്. 2004 ലെ വന്‍ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 2.5 ലക്ഷത്തിലേറെപ്പേര്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കൊല്ലപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയില്‍ 9.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha